Spread the love

സിനിമയിൽ താൻ ചെയ്ത കഥാപാത്രങ്ങളൊക്കെ എണ്ണിയെണ്ണി പറയുമ്പോൾ ഒരു നടനെ തേടി അപ്രതീക്ഷിതമായൊരു ഫോൺകോൾ വന്നാൽ എങ്ങനെയിരിക്കും. അതും കിടിലൻ ക്യാരക്ടർ റോൾ ഓഫറുമായി. കേൾക്കുമ്പോൾ വലിയ പുതുമ ഒന്നും തോന്നുന്നില്ല അല്ലേ? ഇതൊക്ക സ്ഥിരം അല്ലേയെന്നും തോന്നാം. എന്നാൽ ഈ വിളി ഏത് നടനെ തേടിയെത്തി എന്നിടത്താണ് നർമവും സസ്‌പെൻസുമിരിക്കുന്നത്.

കടുവയിൽ പൃഥ്വിരാജ് തൂക്കി എറിഞ്ഞതും ഷൈലോക്കിൽ മെഗാസ്റ്റാർ മമ്മൂക്കയെ അറസ്റ്റ് ചെയ്തതും ലൂസിഫറിൽ സാക്ഷാൽ ലാലേട്ടന്റെ തോളൊപ്പം നടന്നതുമൊക്കെ ഈ നടനാണ്. ചങ്കുറപ്പുള്ള പോലീസുകാരനായും നെഞ്ചുവിരിച്ച രാഷ്ട്രീയക്കാരനായും കൊണ്ടും കൊടുത്തും നടക്കുന്ന ചട്ടമ്പിയുമായൊക്കെ വേഷമിട്ട് മലയാളികൾക്ക് സുപരിചിതനായ ജെയ്‌സ് ജോസിനു പക്ഷേ ഇത്ര നിർമലമായ ഒരു മുഖമുണ്ടെന്ന് ആരും ചിന്തിച്ചു കാണില്ല.

എന്തായാലും ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്താനിരിക്കുന്ന സിക്കാഡയുടെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയകളിൽ ഒരു പോലെ ചിരിയും കൗതുകവും ഒരു ഉണർത്തുന്നുണ്ടെന്ന് തന്നെ പറയാം. നർമ്മ ഭാവത്തിലാണ് പ്രമോയിൽ ജെയ്സ് ജോസിന്റെ ക്യാരക്ടർ ഇൻട്രൊഡ്യൂസ് ചെയ്യുന്നതെങ്കിലും നടൻ ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു റോൾ ആണിതെന്ന് ക്യാരക്ടർ ടീസറിലൂടെയും പുറത്തുവന്ന സിക്കാഡയിലെ ഗാനങ്ങളിലൂടെയും വ്യക്തം.

സിക്കാഡയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ കാണാം..

ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളിലും ഗാനങ്ങളിലുമെല്ലാം ഒരു സർവൈവർ ത്രില്ലറിന്‍റെതെന്ന് തോന്നിപ്പിക്കുന്ന സകല ഘടകങ്ങളും ഉള്ളടങ്ങിയിട്ടുണ്ട്. എങ്കിലും സിനിമയുടെ ഇതിവൃത്തം എന്തെന്നത് പ്രേക്ഷകർക്ക് പിടിതരാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുക.

തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് നടൻ രജിത് പത്തു വര്‍ഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകയും കൂടിയുണ്ട്. ഗായത്രി മയൂരയാണ് നായിക.

നവീന്‍ രാജ് ഛായാഗ്രഹണം ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ ജോൺസൺ, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply