Spread the love
സ്വർണം വാങ്ങാനൊരുങ്ങുന്നവർ ശ്രദ്ധിച്ചോളൂ; ജൂൺ ഒന്നു മുതൽ ഈ മാറ്റങ്ങൾ

രാജ്യത്ത് സ്വർണാഭരണങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ 2022 ജൂൺ ഒന്ന് മുതൽ നിലവിൽ വരികയാണ്.

ജൂൺ ഒന്ന് മുതൽ ഹാൾമാർക്കിം​ഗ് നടത്തിയ സ്വർണാഭരണങ്ങൾ മാത്രമെ ജുവലറികൾ വഴി വില്പന നടത്താൻ സാധിക്കുകയുള്ളൂ. പരിശുദ്ധിയുടെ വിവിധ വിഭാ​ഗം പരി​ഗണിക്കാതെ ഏത് സ്വർണം വില്പന നടത്തുമ്പോഴും ഹാൾമാർക്കിം​ഗ് പരി​ഗണിക്കേണ്ടതാണ്.

രണ്ട് ​ഗ്രാമിൽ കുറഞ്ഞ സ്വർണത്തിന് മാത്രമാണ് ഹാൾമാർക്കിം​ഗ് ഇളവ് നൽകിയിട്ടുള്ളത്.

നിലവിൽ ആറ് വിഭാഗങ്ങളിലാണ് സ്വർണത്തിന്റെ ഹാൾമാർക്കിംഗ് നടത്തുന്നത്. 14 കാരറ്റ്, 18 കാരറ്റ്, 20 കാരറ്റ്, 22 കാരറ്റ്‌, 23 കാരറ്റ്‌, 24 കാരറ്റ് എന്നിങ്ങനെ. നേരത്തെ 21 കാരറ്റ് സ്വർണവും 19 കാരറ്റ് സ്വർണവും ജുവലറിയിൽ വില്പന നടത്തുന്നതിന് ഹൾമാർക്കിംഗോ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുകയോ വേണ്ടിയിരുന്നില്ല. എന്നാൽ 2022 ജൂൺ മുതൽ ഇത് മാറാൻ പോവുകയാണ്. ഏത് വിഭാഗത്തിലായാലും ഹാൾമാർക്കിംഗ് നടത്തിയ സ്വർണം മാത്രമെ ജുവലറി വഴി വിൽപന നടത്താൻ പാടുള്ളൂ. ഉപഭോക്താവ് 12 കാരറ്റോ 16 കാരറ്റോ സ്വർണം വാങ്ങാനെത്തിയാലും ജുവലറി ഉടമ ഹാൾമാർക്കിംഗ് കേന്ദ്രത്തിൽ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി ഹാൾമാർക്കിംഗ് നടത്തിയ ശേഷം മാത്രമെ വില്പന നടത്താൻ സാധിക്കുകയുള്ളൂ.

Leave a Reply