കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിന്റെ പക്കൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. 925 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഹസ്‌നാഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ നിന്നും 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മൊഹിദിൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 1.399 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.