കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ 24 കാരറ്റ് ‘സ്വർണച്ചപ്പാത്തി’ ആണ് പിടികൂടിയത്. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരൻ കൊണ്ടുവന്ന ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വർണം.