വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. പലരും ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഈ സാഹചര്യം തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന സാഹചര്യമായതിനാൽ പവന് വില 85,000 വരെ എത്താൻ സാദ്ധ്യതയുണ്ട്.






