സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. 37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിൽ പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് ഇന്ന് സ്വർണവില 37,160 രൂപയിലെത്തിയത്. തിങ്കളാഴ്ച 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.