Spread the love

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. തുടർച്ചയായ മൂന്ന് ദിവസം വില താഴ്ന്നതിനു ശേഷമാണ് സ്വർണവില കൂടിയത്. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന് വീണ്ടും 36,000 രൂപ കടന്നു. 36,080 രൂപയാണ് നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4510 രൂപയായി ഉയർന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന് വില. ചൊവ്വാഴ്ച ഇത് 36,280ൽ എത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 360 രൂപയും കുറഞ്ഞു. ഈ മാസത്തിൻ്റെ തുടക്കത്തിൽ 35,560 രൂപയായിരുന്നു സ്വർണവില. പിന്നീട് ഈ മാസം 17ന് വില 36,560 രൂപയിൽ എത്തി. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില.

Leave a Reply