തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയരുന്നു. പവന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ചു 4940 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്ന്ന വിലയാണിത്.
മാർച്ച് 5 ശനിയാഴ്ച്ച പവന് 560 രൂപയും ഗ്രാമിന് 70 വർധിച്ചിരുന്നു. മാർച്ച് ആറിന് ഇതേ വില തുടർന്നതിനു ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയിരിക്കുന്നത്. യുക്രയ്ന്‍ റഷ്യ യുദ്ധ സാഹചര്യമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
യുദ്ധം ഓഹരി വിപണിയില്‍ കാര്യമായി നഷ്ടത്തിലാക്കിയതുകൊണ്ട് സുരക്ഷിത മാർഗ്ഗം എന്ന നിലയില് നിക്ഷേപകർ സ്വർണ്ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയിൽ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര് പറയുന്നു.
യുദ്ധസാഹചര്യം മാറാത്ത സാഹചര്യത്തില്‍ സ്വർണ്ണം പവന് 40,000 കടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു