കഴിഞ്ഞദിവസം നടന്ന 5000ത്തിലധികം പേർ പങ്കെടുത്ത ലുലു ഗ്രൂപ്പിന്റെ ഇന്റർവ്യൂ സെക്ഷനിൽ വന്ന റഷീദ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് താരം. പറയത്തക്ക പ്രത്യേകതകളോ, വൈകല്യങ്ങളോ ഇല്ല റഷീദിന്. പിന്നെങ്ങനെ റഷീദ് ട്രെൻഡിങ് ആയി എന്നല്ലേ? 5000ത്തിലധികം യുവാക്കൾ മണിക്കൂറുകളോളം ജോലി കിട്ടും എന്ന പ്രതീക്ഷയിൽ ക്യൂ നിന്നപ്പോൾ ചുറുചുറുക്കോടെ കോൺഫിഡന്റ് ആയി തന്റെ ഊഴം കാത്തിരുന്ന റഷീദ് പക്ഷേ നിങ്ങൾ വിചാരിക്കും പോലെ ചെറിയ പയ്യൻ അല്ല! 70 കഴിഞ്ഞ വലിയപ്പച്ചൻ ആണ്.
ഒരായുസിന്റെ പകുതിയും പ്രവാസിയായിരുന്ന റഷീദിന് നാട്ടിലെത്തിയിട്ടും പക്ഷേ അടങ്ങിയിരിക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ‘ ജോലി കിട്ടിയാൽ ലക്ക്, വിളിച്ചാൽ താനും പോകും. കാരണം 10 പൈസ കയ്യിൽ വേണം. നന്നായി ജോലി ചെയ്യണം എനിക്ക്, ഇനിയും ജോലി ചെയ്യാനുള്ള മനസ്സുണ്ട്.’ വല്യപ്പൻ ഇന്റർവ്യൂവിന് വന്നതാണോ എന്ന് ചോദിച്ചപ്പോൾ റഷീദിന്റെ മറുപടി ഇങ്ങനെയായിരുന്നു.
സംഗതി എന്തായാലും വൻ വൈറലായതോടെ വല്യപ്പന്റെ കോൺഫിഡൻസിനെ പുകഴ്ത്തി പുകഴ്ത്തി യുവാക്കൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ റഷീദിനെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്