Spread the love
യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: ഫെബ്രുവരി 14 മുതല്‍ എല്ലാ ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുന്ന സേവനം പുനരാരംഭിക്കും

ന്യൂഡെല്‍ഹി:
ഫെബ്രുവരി 14 മുതല്‍ ഐആര്‍സിടിസി എല്ലാ ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണം പുനഃസ്ഥാപിക്കും.428 ട്രെയിനുകളില്‍ ഇതിനകം സര്‍വീസ് പുനഃസ്ഥാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതിന് പിന്നാലെയാണ് തീരുമാനം.
കോവിഡ് -19 മഹാമാരി കാരണം 2020 മാര്‍ച് 23-ന് കാറ്ററിംഗ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നിരുന്നാലും, ഐആര്‍സിടിസി 2020 ഓഗസ്റ്റ് അഞ്ചിന് റെഡി-ടു-ഈറ്റ് മീല്‍ സേവനം അവതരിപ്പിച്ചു.
രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയുള്‍പ്പെടെ 30 ശതമാനം ട്രെയിനുകളും 2021 ഡിസംബര്‍ മുതല്‍ പാകം ചെയ്ത ഭക്ഷണം വിളമ്ബുന്നു. ഫെബ്രുവരി 14 മുതല്‍ എല്ലാ ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണ സേവനം പ്രവര്‍ത്തനക്ഷമമാകും, എന്നിരുന്നാലും, റെഡി ടു ഈറ്റ് ഭക്ഷണവും നല്‍കും.

Leave a Reply