Spread the love

ഗൂഗിളിന് ഇന്ന് 23ാം പിറന്നാൾ; ആഘോഷമാക്കി സോഷ്യൽ മീഡിയ.


23ാം പിറന്നാൾ നിറവിൽ ഗൂഗിൾ. ഗൂഗിൾ എന്നത് നമ്മുടെ ഭാഗമായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. എന്ത് സംശയം വന്നാലും ഗൂഗിൾ ഗുരുവിനോട് ചോദിക്കെന്ന പല്ലവിയും നമുക്കിടയിൽ സാധാരണയായി. ഇന്ന് ഗൂഗിളിൽ കയറിയവരെല്ലാം ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട്. സ്വന്തമായി തന്റെ 23ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ഇതിനായി ഗൂഗിൾ അവതരിപ്പിച്ച ഡൂഡിലും വ്യത്യസ്തമാണ്. മനോരഹരമായ കേക്കിന് സമീപത്തായി ഗൂഗിൾ എന്നെഴുതി ഇരുപത്തി മൂന്നാം വയസ്സും സൂചിപ്പിച്ചാണ് ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയും സജീവമാണ്.
വിവരസാങ്കേതിക വിദ്യ രംഗത്ത് ഗൂഗിൾ കൊണ്ടുവന്ന മാറ്റങ്ങളും വഹിച്ച് പങ്കും വളരെ വലുതാണ്. ഒരു സാധാരണക്കാരന് വളരെ വിദൂരമായി നിന്ന സാങ്കേതിക വിദ്യയെല്ലാം ഗൂഗിൾ അവർക്ക് സാധ്യമാക്കി കൊടുത്തു എന്നുവേണം പറയാൻ.ലോകത്തിലെ തന്നെ മികച്ച സെർച്ച് എൻജിനായി ഗൂഗിൾ വളർന്നതിന് പിന്നിലെ കരങ്ങൾ ലാറി പേജ്, സെര്‍ജി ബ്രിന്ന് എന്ന യുവാക്കളാണ്.
1998 പിഎച്ച്ഡി വിദ്യാർത്ഥികളായ ഇരുവരും ചേർന്ന് ഗൂഗിളിന് രൂപം നൽകിയത്. ഇവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് 1996 ജനുവരിയിലായിരുന്നു ഇവർ ഈ ഗവേഷണത്തിനു തുടക്കമിട്ടത്. അങ്ങനെ നീണ്ട ശ്രമത്തിനൊടുവിൽ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർചെയ്യുകയും ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ഇരുവരും ചേർന്ന് തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.വിവിധ സെർച്ച് എഞ്ചിനുകളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് ഓരോ ദിവസവും ഗൂഗിളിൽ എത്തുന്നത്. തുടക്കത്തിൽ വെബ് സെർച്ച് എൻജിൻ മാത്രമായി അവതരിപ്പിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓൺലൈൻ ബിസിനസ്സുകൾ തുടങ്ങി ലഭ്യമാകാത്തതായി ഒന്നും തന്നെയില്ല എന്നുവേണം പറയാൻ. പരസ്യ വിതരണ രംഗത്തും നിറ സാന്നിധ്യമാണ് ഇന്ന് ഗൂഗിൾ .

Leave a Reply