Spread the love

രാജ്യത്ത് ഏറ്റവുമധികം ഉപയോ​ഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂ​ഗിൾ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെൽഫ് ട്രാൻസ്ഫർ, ക്യു.ആർ ​കോഡ് ജനറേഷൻ, ബിൽ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ​ഗൂ​ഗിൾ പേയിലൂടെ ചെയ്യാൻ സാധിക്കും. ​ഗു​ഗിൾ പേയുടെ ചില ഫീച്ചേഴ്സ് ഇതാ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ

ഗൂഗിൾ പേയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ ആഡ് ചെയയ്യാൻ സാധിക്കും. എല്ലാ അക്കൗണ്ടുകളിലെയും ബാലൻസ് പരിശോധിക്കുക, സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് സെൽഫ് ട്രാൻസ്ഫറുകൾ നടത്തുക തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ചെയ്യാം. ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ട് പ്രൈമറി ബാങ്ക് അക്കൗണ്ടായി ആഡ് ചെയ്യാവുന്നതാണ്.

ക്യു.ആർ കോഡ് ജനറേഷൻ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റുകൾ നൽകാൻ മിക്കാവറും എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ തന്നെ ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യാനും സാധിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് പണം അയച്ചു നൽകാൻ മറ്റൊരാൾക്ക് വേഗത്തിൽ സാധിക്കുന്നു

ഇവിടെ പേയ്മെന്റ് ചെയ്യുന്ന വ്യക്തിക്ക്, നിങ്ങളുടെ ഫോൺ നമ്പർ, യു.പി.ഐ ഐഡി എന്നിവയൊന്നും മാനുവലായി എന്റർ ചെയ്തു നൽകേണ്ട ആവശ്യം വരുന്നില്ല. ദൂരെയുള്ള ഒരു വ്യക്തി നിങ്ങൾക്ക് പണമയക്കണമെന്നിരിക്കട്ടെ. നിങ്ങളുടെ ക്യു.ആർ കോഡിന്റെ സ്ക്രീൻ ഷോട്ട് ആ വ്യക്തിക്ക് അയച്ചു നൽകിയാൽ മതിയാകും

ബിൽ സ്പ്ലിറ്റ് നിങ്ങളുടെ സുഹൃത്തുക്കൾ/കുടുംബാംഗങ്ങൾ എന്നിവരോടൊന്നിച്ചുള്ള വലിയ ബില്ലുകൾ സ്പ്ലിറ്റ് ചെയ്യാനും ഗൂഗിൾ പേ സഹായിക്കുന്നു. കാൽക്കുലേറ്റർ ഓപ്പൺ ചെയ്ത് ഓരോരുത്തരും എത്ര രൂപ നൽകണമെന്ന് കണക്കു കൂട്ടേണ്ട ആവശ്യമൊന്നും ഇവിടെയില്ല. എല്ലാവുരുടെയും തുല്യ വിഹിതം എത്രയാണെന്ന് ഗൂഗിൾ പേ നിങ്ങളോട് പറയും. ഇതിനായി ഗൂഗിൾ പേ ആപ്പിൽ ‘New Payment’ ബട്ടൺ ക്ലിക്ക് ചെയ്യുക. താഴെയുള്ള ‘New group’ തെരഞ്ഞെടുക്കുക.

ഇതിന് ശേഷം നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ആവശ്യമുള്ളവരെ ഇവിടേക്ക് ആഡ് ചെയ്യുക. ഗ്രൂപ്പിന് പേരു നൽകിക്കഴിഞ്ഞ്, താഴെയുള്ള ‘Split an expense’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ ടാപ് ചെയ്ത് സ്പ്ലിറ്റ് ചെയ്യേണ്ട ആകെ തുക എന്റർ ചെയ്ത് നൽകുക. ഇതിന് ശേഷം ഒന്നുകിൽ തുക സ്പ്ലിറ്റ് ചെയ്യാം. അല്ലെങ്കിൽ ഓരോ വ്യക്തിയും നൽകേണ്ട തുക കസ്റ്റം അടിസ്ഥാനത്തിൽ എന്റർ ചെയ്ത് നൽകാം. ബിൽ നൽകേണ്ടാത്ത ഒരു വ്യക്തി ഗ്രൂപ്പിലുണ്ടെങ്കിൽ അദ്ദേഹത്തെ ‘Uncheck’ ചെയ്യാനും സാധിക്കും.

Leave a Reply