Spread the love
‘ഗൂഗിൾ പേ’ സേവനം ഇനി ഖത്തറിലും

ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷനായ ‘ഗൂഗിൾ പേ’ സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് ‘ഗൂഗിൾ പേ’ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഗൂഗിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുവാദം നൽകിയത്. ഖത്തർ നാഷണൽ ബാങ്ക്, കൊമേഴ്ഷ്യൽ ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യൂഐബി) ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗിൾ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്ന് അറിയിച്ചു.ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പേ ഉപയോഗത്തിന് അനുവാദം നൽകിയത്. നിലവിൽ, ആപ്പിൾ പേ, സാംസങ് പേ എന്നിവക്ക് നേരത്തെ അനുവാദം നൽകിയിരുന്നു.

Leave a Reply