
മുതിർന്ന അഭിഭാഷകൻ എസ്. ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ചാൻസലറുടെ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. സ്റ്റാന്റിംഗ് കോൺസൽ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സ്റ്റാന്റിംഗ് കോൺസെലിനെ നിയമിച്ചത്. അഡ്വ ജൈജു ബാബുവും ഭാര്യ അഡ്വ ലക്ഷ്മിയും ഇന്നലെയാണ് രാജിക്കത്ത് രാജ്ഭവന് കൈമാറിയത്.ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് സ്റ്റാൻഡിങ് കോൺസൽ രാജിവച്ചത്. രാജി ഗവർണർ ആവശ്യപ്പെട്ടിട്ടാണെന്ന് രാജ് ഭവൻ അറിയിച്ചു.