Spread the love
ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ അവസാനിപ്പിക്കുന്നു

പ്രതിഫലം വാങ്ങി ഇനി മാജിക് ഷോകൾ ചെയ്യില്ലെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു അക്കദാമി തുടങ്ങണമെന്നതാണ് ലക്ഷ്യമെന്നു മുതുകാട് പറഞ്ഞു. മാജിക്കിന് ഒരുപാട് ഗവേഷങ്ങൾ ഒക്കെ ആവശ്യമാണ്. അതുകൊണ്ട് രണ്ടും കൂടി മുന്നോട്ട് പോകില്ല. മാജിക് നിർത്തുന്നു എന്നാൽ ഇനി ഒരു മാജിക് പോലും ചെയ്യില്ലെന്ന് അല്ല, പണം വാങ്ങിയുള്ള മാജിക്കുകൾ ചെയ്യില്ലെന്നാണ് എന്നും അദ്ദേഹം വ്യക്തമാക്കി.“പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. നൂറോളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണം” അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും ജനകീയനായ മജീഷ്യനായ അദ്ദേഹം ഏഴാമത്തെ വയസിൽ മാജിക് പഠിച്ച്, പത്താമത്തെ വയസിൽ ആദ്യ ഷോ നടത്തി. 45 വർഷത്തോളം പ്രൊഫഷണൽ മാജിക്കിൽ സജീവമായിരുന്ന ഗോപിനാഥ് മുതുകാടാണ് ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചതു.

Leave a Reply