Spread the love

ഓൺലൈൻ റമ്മിയിൽ തലവെച്ചു കടബാധ്യത മൂലം തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് ആത്മഹത്യ ചെയ്തത് 2021 ഡിസംബർ 31ന്. വിനീതിന്റെ മാതാപിതാക്കൾ ഇപ്പോഴും തോരാകണ്ണീരിലാണ്. ഓൺലൈൻ റമ്മി കളി മൂലം വരുത്തി വെച്ച കടബാധ്യത തീർക്കാൻ പരമാവധി ശ്രമിച്ചിട്ടും മകനെ നഷ്ടമായി. തീരാകടത്തിൽ ജീവിക്കുന്ന ഒരു അച്ഛനും അമ്മയും തലയുയർത്താൻ കഴിയാത്ത ചൂതാട്ടക്കയത്തിലാണ് ഇന്ന്.

കുറ്റിച്ചൽ സ്വദേശി വിഎസ് വിനീത്. വയസ് 27. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരൻ. പൊലീസ് റാങ്ക് പട്ടികയിൽ പേര്.. പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുമ്പോൾ വിനീതിന്റെ കടബാധ്യത 22 ലക്ഷം രൂപ..!

മകൻ ഓൺലൈൻ റമ്മിയുടെ അടിമയാണെന്നു ഈ മാതാപിതാക്കൾ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.ഒരു കുഴപ്പവുമില്ലാത്ത മകൻ പെട്ടെന്ന് കോട്ടയത്തേക്ക് ഒളിച്ചോടി പോകുന്നു. പിന്നാലെയാണ് ആ യാഥാർഥ്യം മാതാപിതാക്കൾ അറിയുന്നത്.

Leave a Reply