ദളപതി വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ്‌യുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് യുടെ പ്രതിഫലം 200 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപ്പാത്തി ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ’ഗോട്ട്’ വരാനിരിക്കെ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം വീണ്ടും റീ സെൻസർ ചെയ്ത് റൺ ടൈം കൂട്ടിയിട്ടുണ്ട്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി’ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് പുറത്തുവിട്ടിരുന്നു. മുന്‍ വിജയ് ചിത്രങ്ങള്‍ പോലെ പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ‘ഗോട്ടി’ന്റെ പ്രദർശനം ആരംഭിക്കും. തമിഴ് നാട്ടിൽ 9 മണി മുതലായിരിക്കും ആദ്യ ഷോ.