Spread the love
വീണ്ടും സമരം തുടങ്ങി സർക്കാർ ഡോക്ടർമാർ

സർക്കാർ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന്സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. നേരത്തെ ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന്മേൽ ഡോക്ടർമാർ സമരം നിർത്തി വെച്ചിയിരുന്നു. 15.01.2022 ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ കെ ജി എം ഒ എ ക്ക് രേഖാമൂലം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കെജിഎംഒഎ നടത്തി വന്ന പ്രതിഷേധ പരിപാടികൾ നിര്‍ത്തിവെച്ചത്. ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ – ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകും.’: – സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പാണിത്. എന്നാൽ നാളിതുവരെയായും ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.

Leave a Reply