രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഡീംഡ് സര്‍വകലാശാലകളിലെയും എംബിബിഎസ്, മെഡിക്കല്‍ പിജി ഫീസ് നിയന്ത്രിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ മാര്‍ഗരേഖ. അന്‍പതു ശതമാനം സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഫീസ് ഈടാക്കണം. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സര്‍ക്കാര്‍ ക്വാട്ട ആകെ സീറ്റിന്‍റെ അന്‍പത് ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കുക. ഒരു വിധത്തിലുള്ള ക്യാപിറ്റേഷന്‍ ഫീസും അനുവദില്ല. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനച്ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കാനെന്നും മാര്‍ഗരേഖയില്‍ പറയുന്നു.