Spread the love

നിങ്ങളുടെ കുട്ടികൾക്കു വീട്ടിൽ പഠിക്കാൻ മുറി ഇല്ലേ ,അത് വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കുന്നുണ്ടോ ,എങ്കിൽ കേരളത്തിലെ വിദ്യാർഥികൾക്കു പഠിക്കാൻ വേണ്ടി മുറി നിർമിക്കാൻ 2 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും ,കേരളം സർക്കാരിന്റെ പഠന മുറി നിർമ്മാണ പദ്ധതിയുടെ വിശദ വിവരം നമുക്ക് പരിശോധിക്കാം

ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാം

അപേക്ഷ നൽകുന്ന കുട്ടി 8 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
നിങ്ങളുടെ നിലവിൽ ഉള്ള വീട് 800 ചതുരശ്ര അടിയിൽ അധികം ഇല്ലാത്ത വീട് ആവണം
പട്ടിക ജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു അപേക്ഷിക്കാം
മുകളിൽ പറഞ്ഞ യോഗ്യതകൾ നിങ്ങൾക് ഉണ്ടങ്കിൽ തീർച്ചയായും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം ,അർഹരാകുന്ന വിദ്യാർഥികൾക്കു പഠന മുറി നിർമിക്കാൻ 2 ലക്ഷം രൂപ വരെ ഗവണ്മെന്റ് ധന സഹായം ലഭിക്കും

അപേക്ഷയുമായി ബന്ധപ്പെട്ടും ,പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും 04712737232 വിളിക്കാം http://lsgkerala.gov.in/ml സന്ദർശിക്കാം

Leave a Reply