ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാൻ സമൂഹ അടുക്കള തുടങ്ങാനുള്ള തീരുമാനം. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.