Spread the love
സെക്രട്ടേറിയറ്റിലെ ജീവനക്കാരെ കൃത്യമായി ജോലി ചെയ്യിക്കാന്‍ ‘ആക്സസ് കണ്‍ട്രോള്‍’ സംവിധാനവുമായി സര്‍ക്കാര്‍

രാവിലെ പഞ്ച് ചെയ്ത ശേഷം മുങ്ങിയാല്‍ പിടികൂടുന്നതാണു പുതിയ സംവിധാനം. അര മണിക്കൂറില്‍ കൂടുതല്‍ പുറത്തു പോയാല്‍ കണ്ടെത്താം. ജീവനക്കാരെ സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ് ആക്സസ് കണ്‍ട്രോള്‍ സിസ്റ്റമാണു പ്രാബല്യത്തിലാകുന്നത്.

രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. അന്നു മുതല്‍ നിര്‍മാണ ജോലികള്‍ തുടങ്ങിയിരുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നിലവില്‍ വരും.

പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്ബോഴും അറിയാം. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്തും. അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണം.

അകത്തു കയറുന്നവര്‍ക്കു പുറത്തേക്ക് ഇറങ്ങണമെങ്കിലും പഞ്ച് ചെയ്യണം എന്ന സ്ഥിതി ഉണ്ടാവും

Leave a Reply