രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാൻ ആണ് വിസി യുടെ ശ്രമമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി ‘പാർട്ടി കേഡർ’ എന്ന് ഗവർണ്ണർ ആവർത്തിച്ചു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ പറഞ്ഞു.പ്രഥമ ദൃഷ്ട്യ പരാതി നില നില്‍ക്കുന്നത് കൊണ്ടാണ് സ്റ്റേ ചെയ്തത്.എല്ലാവരെയും നേരിട്ട് വിളിപ്പിക്കും.അതിനു ശേഷം നടപടി ഉണ്ടാകും. പ്രിയ വർഗീസിന് അഭിമുഖത്തിന് വിളിക്കാൻ പോലും യോഗ്യത ഇല്ല.റെഗുലേഷൻ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ല.അദ്ദേഹം പറഞ്ഞു. സർക്കാരുമായി നല്ല ബന്ധം തുടരാൻ അന്ന് ആഗ്രഹിച്ചു.കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടത് മുതൽ ആണ് ചാൻസ്ലർ ആയി തുടരേണ്ടെന്നു തീരുമാനിച്ചത് സർക്കാർ ഇടപെടൽ ഇനി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ ആണ് തീരുമാനം മാറ്റിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.