വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല – ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്.