സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു.ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ആണ് ഗവർണർ അറിയിച്ചതു.