Spread the love

ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിനു മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും ശുപാർശയില്ലാതെ നീക്കാൻ ഗവർണർക്കാകില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.

സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. നിലവിൽ വകുപ്പില്ലാത്ത മന്ത്രിയാണ് സെന്തിൽ ബാലാജി. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്ത മന്ത്രിയെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിൽ അപാകതയില്ലെന്നും കോടതി അറിയിച്ചു.

Leave a Reply