
സര്‍ക്കാരുമായി തര്‍ക്കം തുടരവെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ഇതില്‍ വിവാദ ബില്ലുകളായ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നിലപാട് എടുത്തിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല.
അതേ സമയം ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് അംഗ കമ്മറ്റിയില്‍ രണ്ട് അംഗങ്ങളെ ഗവര്‍ണ്ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്.