കോവിഡ് പ്രതിരോധ
പ്രവർത്തനങ്ങളിലും
വികസന ക്ഷേമ
പ്രവർത്തനങ്ങളിലും
സംസ്ഥാന സർക്കാർ
മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കോവിഡ് കാലത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ
പ്രശംസനീയമാണ്
വാക്സിൻ വിതരണത്തിൽ കേരളം മുന്നിൽ.
മഹാമാരിക്കാലത്ത്
ജനങ്ങളെ ചേർത്തു പിടിച്ച സർക്കാർ അവരുടെ ക്ഷേമം ഉറപ്പാക്കി.
സർക്കാരിന്റെ 100 ദിന കർമ പധതി വലിയ മുന്നേറ്റമുണ്ടാക്കും.
നീതി ആയോഗിന്റെ കണക്കിലടക്കം കേരളം മുന്നിൽ. പ്രഖ്യാപിച്ച പധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനായി എന്നത് അഭിനന്ദനീയം. ആരോഗ്യ മേഖലയിലടക്കം കേരളം മുന്നിലണ്
കേരളത്തിനുള്ള ജി എസ് ടി വി ഹിതം കുറഞ്ഞത് വലിയ നഷ്ടം.
എല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള പധതി മാതൃകാപരമായി മു ന്നേറുന്നു.
സുസ്ഥിര വികസനത്തിൽ കേരളം
ഒന്നാം സ്ഥാനത്ത്. പഞ്ച വത്സര പധതികൾ
നടപ്പാക്കുന്നതിലും മാതൃക. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം
കുറയുകയാണ്. വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം.
ഫെഡറലിസം പരമപ്രധാനം.
കെ റെയിൽ സംസ്ഥാത്തിന്റെ ഗതാഗത, വികസന മേഖലകളിൽ കുതിച്ചു ചാട്ടം സ്യഷ്ടിക്കും. തൊഴിൽ അവസരം വർധിപ്പിക്കും. പരിസ്ഥിതി സൗഹൃദമാണിത്.
സംസ്ഥാനത്ത് കുടുതൽ തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.