നിരവധി ആരാധകരുള്ള അവതാരകനും നടനുമാണ് ഗോവിന്ദ് പദ്മസൂര്യ.ഇപ്പോളിതാ ജിപി വിവാഹിതനായെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ ാണ് വൈറലാകുന്നത്. ചുവപ്പ് നിറമുള്ള ഷർട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തിൽ കേരള സാരിയിലാണ് ദിവ്യയുള്ളത്. തുളസിമാല മാത്രം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തിൽ വാർത്തകളെത്തി.
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ് ജിപിയിപ്പോൾ. ജിപിയ്‌ക്കൊപ്പം ദിവ്യയാണ് മറ്റൊരു വിധി കര്‍ത്താവ്. ഇവിടെ നിന്നും ആരംഭിച്ച സൗഹൃദം പ്രണയമായി വഴി മാറിയോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും താരങ്ങൾക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്. ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ