Spread the love

ദുബായിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ ; ആഹ്ലാദത്തിൽ വിദ്യാർഥികൾ….

ദുബായ് : നീറ്റ് പരീക്ഷക്ക് ദുബായിൽ പരീക്ഷാ കേന്ദ്രം അനുവദിച്ച് കേന്ദ്ര സർക്കാർ. പരീക്ഷ കേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വീറ്റ് ചെയ്തു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് ധാരാളം പേർ മറുപടിയും നൽകി.യുഎഇയിലുള്ള വിദ്യാർഥികൾക്ക് ഏറെ ആഹ്ലാദകരമായ വാർത്തയാണിതെന്നും കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി പറഞ്ഞു. നിലവിൽ ജിസിസി രാജ്യങ്ങളിൽ കുവൈത്തിൽ മാത്രമായിരുന്നു പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. യുഎഇയിലുള്ളവർ പരീക്ഷാ കേന്ദ്രം ഇല്ലാതെ വിഷമിക്കുന്ന വാർത്തയെ തുടർന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി. ഇതു സംബന്ധിച്ച് വിദ്യാർഥികളുടെ പ്രയാസങ്ങളും രക്ഷിതാക്കളുടെ ആവലാതികളും വിശദമായി പ്രതിപാദിച്ച് നിരന്തരമായി വാർത്തയെ തുടർന്നാണ് നടപടി. ദുബായിൽ പരീക്ഷാകേന്ദ്രം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ടി.എൻ പ്രതാപൻ എംപിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിട്ടുമുണ്ട്.

Leave a Reply