ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതായ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത മരണസംഖ്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയേ ഉണ്ടായിട്ടുള്ളുവെന് സർക്കാര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ 6 ശതമാനം വർധനയേ ഉള്ളു എന്നും വിശദീകരിക്കുന്നു. 2019 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം മരണമാണ്. ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്‍റെ വര്‍ധനയാണ് മഹാമാരി ആഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ നാല്‍പ്പത് ലക്ഷം പേർ ഇന്ത്യയില്‍ മാത്രം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് ഡബ്ലുഎച്ചഒ കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 61 ലക്ഷമാണ് ആഗോളതലത്തിലെ കൊവിഡ് മരണക്കണക്ക്.