തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കടലാസ് രസീത് നൽകുന്ന രീതി അവസാനിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കൂടി മാത്രമാണ് ഇത്തരം രീതി സർക്കാർ ഓഫീസുകളിൽ ഉണ്ടായിരിക്കുക. ജൂലൈ ഒന്നുമുതല്‍ പൂര്‍ണമായി കടലാസ് രസീത് രീതി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ ഇനിമുതൽ മൊബൈലിലാണ് ലഭിക്കുക. പണം നേരിട്ട് നൽകിയാലും സന്ദേശം ലഭിക്കുന്നത് മൊബൈലിൽ ആയിരിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രസീത് രീതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്. നിലവിൽ താലൂക്ക് തലം വരെയുള്ള ഓഫീസുകളിൽ ഈ മാസം 15 വരെയും മറ്റ് സർക്കാർ ഓഫീസുകളിൽ 30 വരെയും കടലാസ് രസീതുകൾ ഉപയോഗിക്കാം. എന്നാൽ ജൂലൈ ഒന്നുമുതല്‍ പൂർണ്ണമായും കടലാസ് രസീത് ഒഴിവാക്കി മൊബൈൽ സന്ദേശങ്ങൾ വഴി വിവരങ്ങൾ കൈമാറും.
1 മുതൽ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യുപിഐ, ക്യൂആര്‍ കോഡ്, പിഒഎസ് മെഷീന്‍ എന്നീ മാര്‍ഗങ്ങൾ വഴി സർക്കാർ ഓഫീസുകളിൽ പണം സ്വീകരിക്കും.