Spread the love

തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ചുമതല ഏറ്റെടുത്ത് സർക്കാർ.

Govt will takes care of orphans during COVID

ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ നൽകും.18 വയസ്സ് വരെ പ്രതിമാസം 2,000 രൂപ വീതം നൽകും. ബിദുര തലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും.കോവിഡ് മാതാപിതാക്കളെ നഷ്ടമാക്കിയ കുട്ടികൾക്ക് സർക്കാർ മാനസികമായും, സാമ്പത്തികമായും ഉള്ളഎല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പുതിയ ഇളവുകൾ.

• കണ്ണ് പരിശോധന കേന്ദ്രങ്ങൾ, കണ്ണട കടകൾ,കേൾവി ഉപകരണങ്ങളും,
കൃത്രിമ അവയവങ്ങൾ വിൽക്കുകയും, നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പ്,മൊബൈൽ ഫോൺ,കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടുദിവസം തുറക്കാം.

• സ്ത്രീകൾക്കുള്ള ശുചിത്വ വസ്തുക്കൾ
ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് മരുന്നുകടകളിൽ എത്തിക്കാനും അനുമതി.

•കെട്ടിടനിർമ്മാണത്തിന് മെറ്റൽ കിട്ടാത്ത സാഹചര്യത്തിൽ ക്രഷറുകൾ കോവിഡ് മാനദണ്ഡo അനുസരിച്ചു തുറക്കാം.

Leave a Reply