Spread the love

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഗ്രേസ് ആന്റണി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗ്രേസിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. താരം ആദ്യം പങ്കുവെച്ച ചിത്രത്തില്‍ ഗ്രേസിന്റേയും എബിയുടേയോ മുഖം കാണാത്ത നിലയിൽ ആയിരുന്നു. എങ്കിലും ഫോട്ടോയ്ക്ക് കീഴെ ജസ്റ്റ് മാരീഡ് എന്ന് ക്യാപ്ഷൻ ഇട്ടതോടെ ആരായിരിക്കും വരൻ എന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു താരത്തിന്റെ ആരാധകർ. പിന്നീടാണ് എബിയുടെ മുഖം വ്യക്തമാക്കുന്ന രീതിയിൽ പോസ്റ്റുകൾ പുറത്തുവന്നത്.

പ്രണയ വിവാഹമാണ് ഇരുവരുടേതുമെന്നാണ് റിപ്പോർട്ടുകള്‍. ‘ശബ്ദങ്ങളില്ല, വെളിച്ചങ്ങളില്ല, ആളുകളില്ല, ഒടുവില്‍ ഞങ്ങള്‍ അത് നേടി’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗ്രേസിനും എബിക്കും ആശംസകളറിയിക്കുന്നുണ്ട്

Leave a Reply