രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹം എന്ന പുതിയ സിനിമയിൽ നിവിൻ പോളിയും ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. എറണാകുളത്ത് നടക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ അറിയിച്ചു.
ലിജു കൃഷ്ണയുടെ പടവെട്ട് ആണ് നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സിമ്പിളി സൗമ്യ ആണ് ഗ്രേസ് അഭിനയിക്കുന്ന ചിത്രം.