തൃശ്ശൂര്‍ താന്ന്യം കിഴിപ്പുള്ളിക്കരയില്‍ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴിപ്പുള്ളിക്കര വായനശാലക്ക് സമീപം താമസിക്കുന്ന 55 വയസുള്ള അംബിക, ചെറുമകന്‍ 7 വയസുള്ള ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്.
കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് അംബികയുടെ മകനായ മണികണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്..
അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അമ്മാമയോടൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.