ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ ക്വാറി അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വൈറ്റ്‌സ്റ്റോൺ ഹിൽ ക്വാറിക്കുള്ളിൽ പണിയെടുക്കുന്നതിനിടെ ക്വാറി തകർന്നതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗുഹയ്ക്കുള്ളിൽ ഖനിത്തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞുതാഴുകയായിരുന്നു. വെള്ളക്കല്ലുകളുടെ വലിയ പാറകൾ കുന്നിൽ നിന്ന് ഉരുണ്ട് ടിപ്പർ ലോറികളിലും വാഹനങ്ങളിലും ഇടിച്ച് മറിയുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.