മലപ്പുറം: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിൽ മലപ്പുറം ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയിൽ കല്ലിടൽ അടുത്ത മാസം ആദ്യ വാരത്തിൽ തുടങ്ങും. അതിനു മുൻപ് ഭൂമി നഷ്ടപ്പെടുന്നവരെയും പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെയും വിളിച്ചു പദ്ധതിയെ കുറിച്ച് വിശദീകരിക്കും. ജില്ലയിലൂടെ 52.96 കിലോ മീറ്റർ ദൂരമാണു പാത കടന്നു പോകുന്നത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കല്ലിടൽ നേരത്തേ തുടങ്ങിയിരുന്നു. അതേ സമയം, ഡോ. ജെ.ഒ.അരുൺ ജില്ലയി ലെ ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടറായി വീണ്ടും ചുമതലയേറ്റു. ഗ്രീൻ ഫീൽഡ് പാത ഭൂമി ഏറ്റെടുക്കുന്നതിന്റെ ചുമതല ഡപ്യൂട്ടി കലക്ടർക്കാണ്.