
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 73–ാം ജന്മദിനത്തിൽ ആശംസാപ്രവാഹം. ‘പ്രധാനമന്ത്രി പ്രധാന സേവകനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രസേവനം ജീവിതവ്രതമാക്കിയ യുഗപുരുഷന് ജന്മദിനാശംസകൾ’ എന്ന് കേരള ഘടകം ഫെയ്സ്ബുക്കിൽ കുറിച്ചു.
സംവിധായകൻ ജൂഡ് ആന്റണി, ടെലിവിഷൻ താരം ശശാങ്കൻ, ചലചിത്ര താരം അനു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര ബാലതാരം ദേവനന്ദ എന്നിവരുൾപ്പെടെ ആശംസ അറിയിച്ചിട്ടുണ്ട്. ആശംസാ സന്ദേശത്തിന്റെ വിഡിയോ ബിജെപി ഫെയ്സ്ബുക്കിൽ പങ്കുവച്ചു.