മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയ താരങ്ങളായ നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി ആതിര മാധവാണ് വിവാഹത്തിന് മുൻകൈ എടുത്തതെന്നും ഡായന നിക്കാഹിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം അഭിനയം തുടരുമെന്നും ഡയാന പറഞ്ഞു. കുറച്ച് നാളുകൾക്ക് ശേഷം റിസപ്ഷൻ ഉണ്ടാകുമെന്നും ദമ്പതികൾ പറഞ്ഞു. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍.
“ആദ്യമെ പറയട്ടെ ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ്. അമീന്‍ നടനും അവതാരകനും ആണ്. എഞ്ചിനീയറാണ്. എംബിഎ ഡ്രാജ്യുവേറ്റ് ആണ്. പ്രണയം തോന്നിയ ശേഷമാണ് വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചത്. വീട്ടുകാർ വഴിയാണ് അമീനുമായുള്ള വിവാഹാലോചന വരുന്നത്. ഇപ്പോൾ നിക്കാഹ് ആയാണ് ചടങ്ങ് നത്തിയത്. ഇനി അമീന്റെ വീട്ടിൽ വച്ച് മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും. അത് കുറച്ച് മാസങ്ങൾക്കു ശേഷമെ നടക്കൂ. വിവാഹശേഷവും അഭിനയരംഗത്തും ടെലിവിഷനിലും തുടരും”, എന്നാണ് ഡയാന പറഞ്ഞത്.
മിനി സ്ക്രീനുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുള്ള ഡയാന, അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഇന്ദുലേഖ, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ആളാണ് അമീന്‍. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച ഡയാന, ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ സജീവമാണ്. ടോം ഇമ്മട്ടിയുടെ ദ് ഗാംബ്ലര്‍ ആണ് ഡായാന അഭിനയിച്ച ആദ്യ മാലയാള ചിത്രം.