ദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ നിശ്ചയിച്ചതോടെ മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം പേർക്കാണ് കൂട്ടത്തോടെ മടങ്ങേണ്ടതായി വരുന്നത്.
കേരളത്തിന് പുറമേ തമിഴ്നാട്,ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽപ്പെടും. എന്നാൽ നടപടിക്കെതിരെ
മറ്റു നാട്ടുകാരെ പുറത്താക്കുന്നതിന് പിന്നിൽ ഗുഡലക്ഷ്യം ഉള്ളതായും, ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും സേവ് ലക്ഷദ്വീപ് ഫോറത്തിൽ വിമർശിച്ചു. കഴിഞ്ഞ മാസം 29 മുതലാണ് ലക്ഷദ്വീപിൽ യാത്രാനിയന്ത്രണം കർശനമാക്കിയത്. ഇതും പ്രകാരം എഡിഎംവഴി മാത്രമായിരിക്കും പ്രവേശനാനുമതി. നേരത്തെ അനുമതി ലഭിച്ച് ദ്വീപിൽ എത്തിയവർക്ക് മടങ്ങാനുള്ള കാലാവധി അവസാനിക്കുന്നത് ഇന്നലെയായിരുന്നു. തൊഴിലാളികൾക്ക് 5 മാസമാണ് പെർമിറ്റ് കാലാവധി.
ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായാണ് നിലവിൽ ദ്വീപിലേക്ക് സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ലക്ഷദ്വീപ്.ഇതിൻറെ ഭാഗമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ഇന്ന് 12 മണി മണിക്കൂർ നിരാഹാരമിരിക്കും. വീടുകളിൽ കറുത്ത കൊടിയും,പോസ്റ്ററുകളും സ്ഥാപിക്കും. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടും. നടപടികൾക്കെതിരെയുഉള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീടുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം.