Spread the love

സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു താരം സിനിമ പ്രവേശനം നടത്തിയത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയതുകൊണ്ട് തന്നെ തുടക്കകാലത്ത് സ്ക്രീൻ സ്പേസും അതുപോലെതന്നെ പ്രതിഫലവും വളരെ കുറവായിരുന്നു എന്ന് താരം പറയുന്നു. ആദ്യകാലത്ത് വളരെ തുച്ഛമായ തുകയാണ് തനിക്ക് ലഭിച്ചിരുന്നത് 100 രൂപ. പലപ്പോഴും ഇതിന് മുഖം പോലും കണ്ടെന്ന് വരില്ലെന്നും പിന്നീട് ഇത് ഏറെക്കാലം 250 ആയി തുടർന്നു എന്നും ആണ് താരം പറഞ്ഞത്.

അതേസമയം സ്വന്തം നിശ്ചയദാർഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും തമിഴ് മലയാളം സൗത്ത് ഇന്ത്യയും കടന്നു ബോളിവുഡിലും ഇന്ത്യക്ക് പുറത്തും വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി. 100 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജൂനിയർ ആർട്ടിസ്റ്റ് എന്നതിൽ നിന്നും ഒരു സിനിമയ്ക്ക് 21 കോടി രൂപ പ്രതിഫലം വരെ വാങ്ങുന്ന തിരക്കേറിയ താരമായി വിജയ് സേതുപതി മാറിക്കഴിഞ്ഞു.

1990 മുതൽ 2000 വരെയുള്ള കാലയളവിൽ താൻ ജൂനിയർ ആർട്ടിസ്റ്റായി വിവിധ സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് എന്ന് വിജയ് സേതുപതി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു.

Leave a Reply