Spread the love

ന്യൂഡൽഹി :കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അടുത്ത ഓഗസ്റ്റ് 31 വരെ ഐജിഎസ്ടി ഇളവ് അനുവദിക്കാനൊരുങ്ങി ചരക്ക്, സേവന നികുതി കൗൺസിൽ.

GST exemption on imports for free distribution.

സർക്കാരിലേക്കോ,സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസിക്കോ സംഭാവന ചെയ്യാനുള്ളതുമായ ഉൽപ്പന്നങ്ങൾക്കാണ് ഇളവ് ബാധകം.ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള അംഫോടെറസിൻബിയും ഇളവിൽ പെടും. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഇരുപതിലേറെ ഉൽപന്നങ്ങൾക്കാണ് ഇളവ്.ഇവക്ക് ഇറക്കുമതി തീരുവ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. സൗജന്യ വിതരണത്തിനു സൗജന്യമായി ലഭിച്ചതെങ്കിൽ മാത്രം ഐജിഎസ്ടി ഇളവെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര സെസ് വിഷയം ചർച്ച ചെയ്യാൻ മാത്രം കൗൺസിലിൻറെ പ്രത്യേക യോഗം വിളിക്കാൻ ഒരുങ്ങുകയാണ്. ചെറുകിട നികുതിദായകർക്ക് ലേറ്റ് ഫീ നൽകി 2017 ജൂലൈ- 2021 ഏപ്രിൽ കാലയളവിലെ റിട്ടേൺ ഫയൽ ചെയ്യാൻ ആശ്വാസ പദ്ധതി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യാനുള്ള ചെയ്യാനുള്ള സമയപരിധി കൂട്ടാനുള്ള തീരുമാനം. കമ്പനികൾക്ക് ഓഗസ്റ്റ് 31 വരെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് ഫയൽ ചെയ്യാനാകും.

Leave a Reply