Spread the love
ചില്ലറയായി തൂക്കി വില്‍ക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ബാധകമല്ലെന്ന് കേന്ദ്രം

ചില്ലറയായി തൂക്കി വിൽക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി കേന്ദ്രം. ചില്ലറയായോ മൊത്തമായോ ഏത് അളവിലും വിൽക്കുന്ന അരിക്കും മറ്റും ഇന്നു മുതൽ ഈടാക്കുമായിരുന്ന 5% ജിഎസ്ടിയും വിലവർധനയും ഒഴിവായി. കഴിഞ്ഞ 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമിൽ താഴെ തൂക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തേണ്ടിയിരുന്നത്. ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോഗ്രാമെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞു. ഇന്നലെ രാത്രി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇവയുടെ പൊടികൾ എന്നിവ 25 കിലോയ്ക്കു മുകളിലുള്ള പായ്ക്കറ്റിൽ ലേബൽ ചെയ്തു വിൽക്കുമ്പോൾ ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കി.

Leave a Reply