
ന്യൂ ഡൽഹി: ജിഎസടി പരിഷ്കരിക്കുമ്പോൾ ചില ഉത്‌പന്നങ്ങൾക്ക് നികുതി കൂട്ടാനാണ് തീരുമാനം. നികുതി ഏകീകരിക്കുന്നത് ചിലതിന്റെ നികുതി കുറയാനും സഹായിക്കും എന്ന് കരുതുന്നു. വരുമാനം കൂട്ടുന്നതാണ് പ്രധാനമായി പരിഗണിക്കുന്നത്. നികുതി ചോർച്ച ഒഴിവാക്കി വരുമാനം കൂട്ടാമെന്നായിരുന്നു ജി.എസ്.ടി. കൊണ്ടു വന്നപ്പോഴത്തെ പ്രതീക്ഷ. എന്നാൽ വരുമാനം കുറഞ്ഞതായാണ് പരാതി.
പുതിയ മന്ത്രിതല സമിതി രൂപീകരിച്ചു തർക്കങ്ങൾ പരിഹരിക്കാനും ഏതൊക്കെ ഉത്‌പന്നങ്ങൾക്കും സേവനങ്ങൾക്കും ഇളവു നൽകണമെന് പരിശോധിക്കാനും ആയിരുന്നു കൗൺസിലിലെ തീരുമാനം. പ്രത്യേക നികുതി നിരക്കുകൾ, ലളിതമായ നികുതിഘടന, നികുതി പരിധി ലയിപ്പിക്കൽ, ഏകീകരണ നടപടികൾ തുടങ്ങിയവയൊക്കെ സമിതി പരിശോധിക്കും.