പേരയ്‌ക്കയുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പേരയുടെ ഇലകള്‍ക്കും ധാരാളം ഗുണങ്ങളുണ്ട്. പേരയിലകളില്‍ ധാരാളമായി വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്‌ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങള്‍ എന്നിവയകറ്റാന്‍ പേരയുടെ ഒന്നോ രണ്ടോ തളിരിലകള്‍ വായിലിട്ടു ചവച്ചാല്‍ മതിയാകും.
രണ്ട്…
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
മൂന്ന്…
പേരയ്ക്കയില്‍ ധാരാളടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളില്‍ നിന്നു രക്ഷനേടാം.
നാല്…
പേരക്കയില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ച്…
പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും