തിരുവനന്തപുരം ∙ നവംബർ ഒന്നിനു സ്കൂൾ തുറക്കുമ്പോൾ 1–7 ക്ലാസുകളിൽ പരമാവധി 10 കുട്ടികളെയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പരമാവധി 20 കുട്ടികളെയും മാത്രമേ അനുവദിക്കുകയുള്ളു. പ്രൈമറി ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ. ആദ്യം എല്ലാ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടാകൂ. സ്കൂളുകളിൽ ആരോഗ്യ മേൽനോട്ടസമിതി രൂപീകരിക്കും. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ അധ്യാപകരെ പരിശീലിപ്പിക്കും. ആരോഗ്യസുരക്ഷാ ബോധവൽക്കരണം നൽകും. ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല.. എല്ലാ ദിവസവും ശുചീകരണവും അണുനശീകരണവും ഉറപ്പാക്കും. ഇന്റർവെൽ പല സമയത്താക്കും. കുട്ടികൾ തമ്മിൽ ഇടപഴകുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ചേർന്നു തയാറാക്കുന്ന മാർഗരേഖ ഇന്നു പുറത്തിറക്കും.