Spread the love

പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

പോസ്റ്റോഫീസ് നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ മാർഗനിർദ്ദേശം
പുറത്തിറക്കി. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകർ ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണം. എന്നാൽ നിക്ഷേപകർ നൽകിയ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിനുള്ള ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ് ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ ഉറപ്പുവരുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply