ഗുജറാത്തില്‍ പത്തുവയസുകാരിയെ ബലാത്സംഗ ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ. സൂറത്തിലെ പാണ്ടെസാരയില്‍ നടന്ന സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനാണു സൂറത്ത് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍ എ അഞ്ജാരിയ ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കും പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. പെണ്‍കുട്ടിയുടെ കുടുംബത്തിനു 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.