ഫേസ്ബുക്ക് വഴി തോക്കും ആയുധങ്ങളും വിറ്റ 38 വയസുകാരനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം വിഭാഗത്തിന്‍റെ പരിശോധനയിലാണ് ആയുധങ്ങളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് അവ വില്‍ക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കണ്ടെത്തിയത്. നിരവധി വെടിവയ്പ്പ് കേസുകളും തട്ടിക്കൊണ്ടുപോകലുകളും ഉള്ള ഗുണ്ട ലോറന്‍സ് ബിഷ്നോയിയുടെ ഗ്യാങ്ങിന്‍റെ പേരിലുള്ള ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഈ ആയുധ കച്ചവടം നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ ഹിതേഷ് രാജ്പുത്ത് എന്നയാളുടെ ഫേസ്ബുക്ക് വഴി പ്രദര്‍ശിപ്പിച്ച് തോക്ക് അടക്കം ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാജ പ്രൊഫൈല്‍ വഴി പൊലീസ് ഇയാളെ സമീപിക്കുകയായിരുന്നു. പണം കൈമാറാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധവും, പാകിസ്ഥാന്‍ വേരുകള്‍ ഉള്ളതായും ദില്ലി പൊലീസ് സംശയിക്കുന്നുണ്ട്.